കുമ്പള: ദേശീയപാതയില്‍ ആരിക്കാടി രണ്ടാം ഗേറ്റിന് സമീപം ടോറസ് ലോറിയും സിലിണ്ടര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
പരിക്കേറ്റ ഗ്യാസ് സിലിണ്ടര്‍ ലോറി ഡ്രൈവര്‍ കണ്ണൂര്‍ കേളകം സ്വദേശി സതീഷ് കുമാര്‍ (54), ടോറസ് ഡ്രൈവര്‍ കര്‍ണാടക ബാഗല്‍കോട്ടിലെ ശിവരാജ് (39) എന്നിവരെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലിയുമായി ബദിയഡുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും ഗ്യാസ് സിലിണ്ടറുകളുമായി മംഗളുരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് നേര്‍ക്കുനേര്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഇരു ലോറികളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അകത്തു കുടുങ്ങിയ ഡ്രൈവര്‍മാരെ നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്.