കണ്ണൂർ: പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കോളജ് ഓഫ് കോമേഴ്സിന്റെ സഹകരണത്തോടെ ഗാന്ധിജിയുടെ 75ാം രക്തസാക്ഷി ദിനവും പ്രമുഖ ഗാന്ധിയനും പ്രാസംഗികനുമായിരുന്ന കെ.പി.എ. റഹീം മാസ്റ്റർ അനുസ്മരണദിനത്തോടനുബന്ധിച്ച് കോളജ് വിദ്യാർഥികൾക്കായി ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 30ന് ഉച്ചയ്ക്ക് ഒന്നിന് കോളജ് ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിലാണ് മത്സരം. 'ഗാന്ധിജി സ്വപ്നം കണ്ട ഭാരതം' എന്ന വിഷയത്തിലാണ് മത്സരം. വിജയികൾക്ക് ഒന്നാം സമ്മാനം 5,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും മൂന്നാം സമ്മാനം 2,000 രൂപയും നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മൊമെന്റോ നൽകും. പങ്കെടുക്കുന്ന വിദ്യാർഥികൾ ബന്ധപ്പെടണം. ഫോൺ: 8943505253. ഇ-മെയിൽ വിലാസം: peaceandharmonyknr@ gmail.com