കണ്ണൂര്‍: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള പങ്ക് വിവരിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററിക്ക് ശക്തമായ പ്രചാരണം നല്‍കുമെന്നും ഡോക്യുമെന്ററി ആരു പ്രദര്‍ശിപ്പിച്ചാലും അവര്‍ക്ക് കോണ്‍ഗ്രസ് പിന്തുണയും സംരക്ഷണവും നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്. യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ കാൽടെക്സിൽ നടത്തിയ ഡോക്യുമെന്ററി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന ബിജെപി, യുവമോര്‍ച്ച നേതാക്കളുടെ നിലപാട് വിലപ്പോവില്ല. എത്രനാള്‍ മൂടിവച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യുമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു.