ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ ത്വരിതപ്പെടുത്തണമെന്ന് സജീവ് ജോസഫ് എംഎൽഎ. നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും കിഫ്ബി, സിആർഎഫ് പ്രവൃത്തികളുടെയും അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വണ്ണായിക്കടവ്-മുണ്ടകാംപള്ളി റോഡ് ടാറിംഗ് ഉടൻ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. നബാർഡ് ഫണ്ടിൽ പുലിക്കുരുമ്പ-പുറഞ്ഞാണ് റോഡിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റ് പാസാക്കണം. നെടുങ്ങോം, ചുഴലി സ്കൂളുകളിലെ പഴയ കെട്ടിടങ്ങൾ ഉടൻ പൊളിച്ച് മാറ്റണമെന്നും കുടിയാൻമല പിഎച്ച്സിയുടെ പ്രവൃത്തി നടത്താൻ മരങ്ങൾ മുറിച്ച് മാറ്റണമെന്നും സജീവ് ജോസഫ് ആവശ്യപ്പെട്ടു.
പണി പൂർത്തിയായ മലപ്പട്ടം-കണിയാർവയൽ റോഡ്, കണിയാർവയൽ-കാഞ്ഞിലേരി-ഉളിക്കൽ റോഡുകളുടെ ഉദ്ഘാടനം നടത്താൻ യോഗം തീരുമാനിച്ചു. വളക്കൈ-കൊയ്യം റോഡ് പ്രവൃത്തി പുരോഗമിക്കുന്നതിന് തടസമായിട്ടുള്ള കെഎസ്ഇബി പ്രവൃത്തികൾ ഉടൻ നടത്താനും യോഗം തീരുമാനിച്ചു.
ശ്രീകണ്ഠപുരം നഗരസൗന്ദര്യവത്കരണത്തിനായി ശ്രീകണ്ഠപുരം നഗരസഭ നീക്കിവച്ച ഏഴു സെന്റ് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനു റവന്യൂ വകുപ്പിനോടും നുച്യാട് പാലം പ്രവൃത്തിയെ സംബന്ധിച്ചും കണ്ടകശേരി പാലം അടുത്ത ബജറ്റിൽ ഉൾപ്പെടുത്തേണ്ട നടപടികളെ കുറിച്ചും യോഗത്തിൽ സജീവ് ജോസഫ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ശ്രീകണ്ഠപുരം നഗരസഭാ ഹാളിൽ നടന്ന യോഗത്തിൽ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ ജി.എസ്. ജ്യോതി, സി. സവിത, പി. സജിത്, എഇമാരായ സി. ബിനോയ്, പി. സജിത്ത്, പി.പി. സജിത് കുമാർ, എൻ.കെ. സേതുമാധവൻ എന്നിവർ പങ്കെടുത്തു.