രത്നഗിരി: രത്നഗിരി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ആശീർവാദകർമം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു.
സ്കൂളിന്റെ റൂബി ജൂബിലി ആഘോഷം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജരും രത്നഗിരി ഇടവക വികാരിയുമായ ഫാ. ജോൺസൺ വേങ്ങപ്പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി.
ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, പഞ്ചായത്തംഗം ഏബ്രഹാം കാവനാടിയിൽ, തങ്കച്ചൻ വെണ്ണായിപ്പള്ളിൽ,
ടി.ഡി. ജോസഫ്, സെലീനാമ്മ ജോസഫ്, സ്കൂൾ മുഖ്യാധ്യാപിക മിനി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.