ചപ്പാരപ്പടവ്: ശുചിത്വവും ഹരിതാഭവുമായ ഗ്രാമം സാക്ഷാത്കരിക്കാൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്, ഹരിത കേരളം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കർമ പരിപാടിയുടെ ഭാഗമായി ശിശു സൗഹൃദം-ഹരിതപാഠശാല വിദ്യാലയ മുറ്റ സദസ് മംഗര സെന്റ് തോമസ് എൽപി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം വാർഡംഗം പി.പി. വിനീത അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ വിഷയാവതരണം നടത്തി.
മുഖ്യാധ്യാപിക സിസ്റ്റർ സുപ്രിയ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ. രഞ്ജിത്ത് കുമാർ, ബിആർസി കോ-ഓർഡിനേറ്റർ അഫ്സൽ, അധ്യാപകരായ ടി. ജയ ജോർജ്, ത്രേസ്യാമ്മ ചാക്കോ എന്നിവർ പ്രസംഗിച്ചു. അഞ്ച് കുട്ടികളെ പഞ്ചായത്ത് തലത്തിൽ നടത്തുന്ന ബാല പഞ്ചായത്തിലേക്കും സ്കൂളിന്റെ ശുചിത്വ കാഡറ്റുകളായും തെരെഞ്ഞെടുത്തു.