പഴയങ്ങാടി: റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണിതാവായി പഴയങ്ങാടി സ്വദേശിനിയായ വിദ്യാർഥിനി. പഴയങ്ങാടി സ്വദേശി സി.പി. നൂഹ്മാൻ- മൈലാഞ്ചിക്കൽ ഫർഹാന ദമ്പതികളുടെ മകളായ നിഹാല നൂഹ്മാനാണ് ഈ അപൂർവ ഭാഗ്യം ലഭിച്ചത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയവും കേന്ദ്ര വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന വീർഗാഥ പദ്ധതിയിൽ പങ്കെടുത്ത് കവിതാ അവതരണത്തിൽ ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരവസരം ഫസൽ എ ഒമർ പബ്ലിക് സ്കൂൾ വിദ്യാർഥിനിയായ നിഹാലയെ തേടിയെത്തിയത്.
രാജ്യമൊട്ടാകെയായി 25 പേരെയാണ് ഇത്തരത്തിൽ തെരഞ്ഞടുത്തത്. കേരളത്തിൽനിന്നുള്ള ഏക പ്രതിനിധിയാണ് നിഹാല. കവിതാ അവതരണത്തിനുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും. യാത്രാച്ചെലവ് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പ്രതിരോധ മന്ത്രാലയമാണ് വഹിക്കുക.