പാലക്കാട് : സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗവ സ്വകാര്യ ഐ.ടി.ഐകളിൽ നിന്നും തൊഴിൽ പരിശീലനം പൂർത്തിയാക്കിയ ട്രെയിനികളുടെ തൊഴിൽ സാധ്യത ഉറപ്പാക്കുന്നതിന് ജില്ലാ ജോബ് ഫെയർ സ്പെക്ട്രം 2023 സംഘടിപ്പിച്ചു.
മലന്പുഴ ഗവ ഐ.ടി.ഐയിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ബഹുരാഷ്ട്ര പൊതു സ്വകാര്യമേഖലകളിലുള്ള 68 കന്പനികൾ മേളയിൽ പങ്കെടുത്തു.
1428 തൊഴിലവസരങ്ങൾ ഉണ്ടായിരുന്ന മേളയിൽ പങ്കെടുത്ത എല്ലാവർക്കും തൊഴിൽ ലഭിച്ചു. പരിപാടിയിൽ മലന്പുഴ ഐ.ടി.ഐ ട്രെയിനികളായ അഖിലേന്ത്യ പരീക്ഷയിൽ ടി.പി.ഇ.എസ് ട്രേഡിൽ ഒന്നാം റാങ്ക് ലഭിച്ച എസ്. നവീൻ കുമാർ, മൂന്നാം റാങ്ക് ലഭിച്ച ടി. സജിത്ത്,
എസ്.എം.ഡബ്ല്യൂ ട്രേഡിൽ രണ്ടാം റാങ്ക് ലഭിച്ച പി.കെ മിനി എന്നിവരെയും ഗവ ഐ.ടി.ഐ പെരുമാട്ടിയിൽ നിന്ന് എം.എ.എം ട്രേഡിൽ ഒന്നാം റാങ്ക് നേടിയ സെബിൻ തോമസിനെയും അധ്യാപകരെയും ആദരിച്ചു.