വടക്കഞ്ചേരി: യുവാവിന്റെ ചികിത്സക്ക് സഹായം തേടി പഞ്ചായത്ത് മെന്പറുടെ നേതൃത്വത്തിൽ സ്നേഹ കൂട്ടായ്മ.
കിഴക്കഞ്ചേരി പൂണിപ്പാടം പരേതനായ ചന്ദ്രൻ-രുക്മിണി ദന്പതികളുടെ മകൻ 31 വയസുള്ള അനൂപിന്റെ ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായാണ് വാർഡ് മെന്പർ സലിം പ്രസാദിന്റെ നേതൃത്വത്തിൽ നാട്ടുകൂട്ടം ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുള്ളത്.
അപ്ലാസ്റ്റിക് അനീമിയ എന്ന മാരകരോഗം പിടിപ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. എത്രയും വേഗം മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.
എന്നാൽ ഇതിനു വരുന്ന ഭാരിച്ച ചെലവ് കണ്ടെത്താൻ അനൂപിന്റെ കുടുംബത്തിന് കഴിയുന്നില്ല. വാർഡ് മെന്പർ സലിം പ്രസാദ് ചെയർമാനും എം. അശോകൻ കണ്‍വീനറുമായുള്ള കമ്മിറ്റി ബാങ്ക് ഓഫ് ബറോഡ കിഴക്കഞ്ചേരി ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നന്പർ 62750 1000 21740, ബാങ്ക് ഓഫ് ബറോഡ, കിഴക്കഞ്ചേരി ബ്രാഞ്ച്. ഗൂഗിൾ പേ നന്പർ 9656473094.