ചക്കിട്ടപാറ: പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
1994- ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തുടക്കം കുറിച്ച ഈ പാത വയനാട്ടിൽ നിന്നും കോഴിക്കോടിന് ദൂരം കുറഞ്ഞതും ചുരമില്ലാതെയും ഭാരിച്ച ചെലവില്ലാതെയും നിർമിക്കാൻ കഴിയുന്നതാണ്. നിർദ്ദിഷ്ട പാത ഏകദേശം മൂന്ന് പതിറ്റാണ്ടിലേറെയായി പണി പൂർത്തിയാകാത്ത നിലയിലാണ്. ഒട്ടേറെ വികസനത്തിന് വഴി തെളിക്കുന്ന ഈ പാത എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. ഷെരീഫ് ചീക്കിലോട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജൻ ഒതയോത്ത്, ജില്ലാ കമ്മിറ്റി അംഗം ടി.എം. ബാലൻ , ഒ.പി. മുഹമ്മദ്, സാജിദ് ഊരാളത്ത്, മണ്ഡലം ഭാരാവാഹികളായ രാജീവൻ പലേരി , ഇബ്രാഹിം മാക്കൂൽ, അബ്ദുറഹിമാൻ, മോഹനൻ മുളിയങ്ങൽ, വിജയലക്ഷമി നമ്പ്യാർ, സന്ദീപൻ കോരൻകണ്ടി, ജീമോൻ സ്രാമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.