കൽപ്പറ്റ: പഴയ സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയാൻ ബിജെപി ശ്രമം. സാമൂഹ മാധ്യമങ്ങളിൽ കേന്ദ്ര സർക്കാർ വിലക്കിയ ’ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം തയുന്നതിനാണ് ശ്രമം ഉണ്ടായത്. സംഘടിച്ചെത്തിയ ബിജെപി പ്രവർത്തകർ പ്രദർശനസ്ഥലത്ത് പ്രതിഷേധിച്ചു.
ഇതു സംഘർഷാവസ്ഥയ്ക്കു കാരണമായെങ്കിലും പ്രദർശനം പൂർത്തിയാക്കുന്നതിനു പോലീസ് സാഹചര്യം ഒരുക്കി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
അർജുൻ ഗോപാൽ, സി. ഷംസുദ്ദീൻ, ബിനീഷ് മാധവ്, ഷെജിൻ ജോസ്, രഞ്ജിത്, ഇ. ഷംലാസ്, പ്രണവ് എന്നിവർ പ്രസംഗിച്ചു.