മാനന്തവാടി: തവിഞ്ഞാൽ സെന്റ് തോമസ് യുപി സ്കൂളിൽ ’ബയാണ 2023’ എന്ന പേരിൽ സംഘടിപ്പിച്ച ഗോത്ര ഫെസ്റ്റ് ശ്രദ്ധയമായി. ഗോത്ര വിഭാഗത്തിലെ കുട്ടികളെ സ്കൂളുമായി ചേർത്തുനിത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗോത്ര ഫസ്റ്റ് സംഘടിപ്പിച്ചത്.
ഗോത്ര വിദ്യാർഥികളുടെ സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, സ്കൂളിൽ എത്താനുള്ള മടി തുടങ്ങിയവയെ ഇല്ലാതാക്കി വിദ്യാർഥികൾക്ക് സുഗമമായ പഠനാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ് തോമസ് യുപി സ്കൂളിൽ ഗോത്ര ഫെസ്റ്റ് നടത്തിയത്.വിദ്യാലയത്തിൽ പുതിയതായി നിർമിച്ച സ്കൂൾ പ്രവേശന കവാടത്തിന്റെയും ചിൽഡ്രൻസ് പാർക്കിന്റെയും ഉദ്ഘാടനവും മാനന്തവാടി ഉപജില്ലയുടെ തനത് പരിപാടിയായ എംഎസ്എസ്ഐപി യുടെ ഫലപ്രഖ്യാപനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി പരിപാടി ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.
വാർഡ് അംഗം ജോസ് കൈനികുന്നേൽ സ്കൂൾ മാനേജർ ഫാ.ആന്റോ മന്പള്ളി, പ്രധാനാധ്യാപിക ലിസി മാത്യു എന്നിവർ പ്രസംഗിച്ചു.