ചങ്ങനാശേരി: നെല്‍കൃഷി കൂടുതലുള്ള വാഴപ്പള്ളി, പായിപ്പാട് കൃഷിഭവനുകളില്‍ കൃഷി ഓഫീസര്‍മാരെ നിയമിക്കാന്‍ കൃഷിവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. മാടപ്പള്ളി ബ്ലോക്ക് പരിധിയില്‍ 1050 ഹെക്ടര്‍ കൃഷിയുള്ള വാഴപ്പള്ളി പഞ്ചായത്ത് പരിധിയിലാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി കൃഷി ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. 45 ദിവസം അവധിയിലായിരുന്ന കൃഷി ഓഫീസര്‍ ഇക്കഴിഞ്ഞ മൂന്നിന് അവധികഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു. 11ദിവസം ജോലി ചെയ്തശേഷം ഇവര്‍ 14ന് വീണ്ടും 75ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മാര്‍ച്ച് 31നെ ഇവര്‍ തിരികെ എത്തുകയുള്ളു. മാടപ്പള്ളി കൃഷി ഓഫീസര്‍ക്ക് വാഴപ്പള്ളി കൃഷിഭവന്റെ അധികചുമതല നല്‍കിയിരിക്കുകയാണ്.
പായിപ്പാട് പഞ്ചായത്തില്‍ കൃഷി ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരുടെയും തസ്തികയാണുള്ളത്. എന്നാല്‍ കൃഷി ഓഫീസറും ഒരു കൃഷി അസിസ്റ്റന്റും ഇവിടെയില്ല. തൃക്കൊടിത്താനം കൃഷി ഓഫീസര്‍ക്കാണ് പായിപ്പാടിന്റെ ചുമതലകൂടി നല്‍കിയിരിക്കുന്നത്. 950 ഹെക്ടര്‍ കൃഷിയുള്ള പഞ്ചായത്താണ് വാഴപ്പള്ളി.
കൃഷി ഓഫീസുകളില്‍ ജീവനക്കാരില്ലാത്തതുമൂലം വിള ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് യഥാസമയം വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും ലഭിക്കാന്‍ വൈകുന്നതായി പരാതിയുണ്ട്. ഉദ്യോഗസ്ഥരുടെ അപര്യാപ്തത കൊയ്ത്തുകാലത്ത് സംഭരണത്തെയും ബാധിക്കുമെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
കൂടുതല്‍ നെല്‍കൃഷിയുള്ള കൃഷിഭവന് പരിധിയില്‍ ജോലിഭാരം കൂടുതലായതിനാല്‍ അത്തരം സ്ഥലങ്ങളില്‍ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ താത്പര്യമില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ രണ്ട് കൃഷിഭവനുകളിലും കൃഷി ഓഫീസര്‍മാരെ നിയമിക്കാന്‍ കൃഷിവകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിക്കാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.