തിരുവനന്തപുരം: പാല് സബ്സിഡിയിനത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഇന്‍സെന്റീവ് കുടിശിക തുകയുടെ വിതരണം മാര്‍ച്ചിൽ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇന്‍സെന്റീവ് വൈകാന്‍ കാരണം. വെള്ളനാട് ബ്ലോക്കുതല ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് അതിദരിദ്ര വിഭാഗത്തിലെ കര്‍ഷകര്‍ക്ക് 95 ശതമാനം സബ്സിഡിയോടെ പശുക്കളെ വിതരണം ചെയ്യുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പരിധിയില്‍ ഏറ്റവും കൂടുതല്‍ പാല് അളന്ന ക്ഷീരകര്‍ഷകയായ കബിന സുസ്മിതയ്ക്ക് മന്ത്രി പുരസ്കാരം നല്കി. ജി. സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷനായി.
ഭരണഘടന സാക്ഷരതാ ക്ലാസ്
ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും പൗരന്റെ അവകാശങ്ങള്‍, ചുമതല എന്നിവയെക്കുറിച്ചും വിദ്യാർഥികള്‍ക്ക് അറിവ് പകരുക അനിവാര്യമാണെന്ന് മന്ത്രി ജി.ആര്. അനില്‍. ഭരണഘടന എന്നത് ജനാധിപത്യം, മതേതരത്വം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാന പ്രമാണമാണെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് മണ്ഡലത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭരണഘടന സാക്ഷരത ക്ലാസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ലിറ്ററസി, കേരള ലോ അക്കാദമി,ലോ കോളജ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
തൊഴുവൻകോട് ശ്രീ ചാമുണ്ഡീദേവി
ക്ഷേത്രോത്സവം നാളെ മുതൽ
തിരുവനന്തപുരം: തൊഴുവൻകോട് ശ്രീ ചാമുണ്ഡീദേവി ക്ഷേത്രത്തിലെ ഉത്സവം നാളെ മുതൽ ഫെബ്രുവരി അഞ്ചുവരെ നടത്തും. ഉത്സവത്തിന്റെ സമാപന ദിനമായ ഫെബ്രുവരി അഞ്ചിനു രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പൊങ്കാല നേർച്ച നടത്തുമെന്ന് ക്ഷേത്ര ചെയർമാൻ അറിയിച്ചു.