+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡാ​ര്‍​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റ
ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
തി​രു​വ​ന​ന്ത​പു​രം: ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡാ​ര്‍​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഐ​എ​സ് കൊ​ച്ചി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ടി.​ആ​ര്‍.​ജു​നി​ത , ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എം.​രെ​മി​ത് സു​രേ​ഷ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.

ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ജി​ക് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫെ​ബ്രു​വ​രി 25, 26 തീ​യ​തി​ക​ളി​ല്‍ ക​ഴ​ക്കൂ​ട്ടം ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ല്‍ സ​മ്മോ​ഹ​ന്‍ എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം മ​ന്ത്രി ഡോ.​ആ​ര്‍ ബി​ന്ദു നി​ര്‍​വ​ഹി​ച്ചു. പ്ര​സ് ക്ല​ബ് ടി.​എ​ന്‍.​ജി. ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ൽ​എ, ഗോ​പി​നാ​ഥ് മു​തു​കാ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​മ്മോ​ഹ​ന്‍ എ​ന്ന പേ​രി​ല്‍ ക​ലാ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി ആ​യി​ര​ത്തി​ല്‍​പ്പ​രം ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും മേ​ള​യി​ല്‍ അ​ണി​ചേ​രും. കൂ​ടാ​തെ കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് എം​പ​വ​ര്‍​മെ​ന്‍റ് ഓ​ഫ് പേ​ഴ്സ​ണ്‍​സ് വി​ത്ത് ഡി​സെ​ബി​ലി​റ്റീ​സി​ന് കീ​ഴി​ലു​ള്ള രാ​ജ്യ​ത്തെ ഒ​ന്പ​ത് നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളും പ​ങ്കെ​ടു​ക്കും. ക​ഴ​ക്കൂ​ട്ടം കി​ന്‍​ഫ്ര ഫി​ലിം ആ​ൻ​ഡ് വീ​ഡി​യോ പാ​ര്‍​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​ര്‍, മാ​ജി​ക് പ്ലാ​ന​റ്റ് എ​ന്നി​വ​യി​ലെ പ​തി​ന​ഞ്ചോ​ളം വേ​ദി​ക​ളാ​ണ് ക​ലാ​മേ​ള​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യി​ല്‍ ഇ​ത്ത​ര​മൊ​രു ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള ന​ട​ക്കു​ന്ന​ത്. മാ​ജി​ക്, നൃ​ത്തം, സം​ഗീ​തം, ഉ​പ​ക​ര​ണ​സം​ഗീ​തം, ചി​ത്ര​ര​ച​ന തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ള്‍ ക​ഴി​വു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. ക​ലാ​പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് പു​റ​മെ ഭി​ന്ന​ശേ​ഷി സ​മൂ​ഹ​ത്തി​നാ​യി കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന വി​ഭാ​ഗ​ങ്ങ​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍,സെ​മി​നാ​റു​ക​ള്‍, പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​പു​ല​മാ​യ ന​ട​ത്തി​പ്പി​നാ​യി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ല്‍​എ, മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വാ​ഗ​തം സം​ഘം രൂ​പീ​ക​രി​ച്ചു.