ഏറ്റുമാനൂർ: വ്യാപാരി വ്യവസായി സമിതി ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. ടി.ജെ. മാത്യു തെങ്ങുംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു. തോമസ്, അർച്ചന വിമൻസ് സെന്റർ ഡയറക്ടർ സിസ്റ്റർ ത്രേസ്യാമ്മ മാത്യു, ടി.ജി. വിജയകുമാർ, കെ.എൻ.ബി. കണ്ണൻ, ജി. ജഗദീഷ് എന്നിവരെ ആദരിച്ചു. നഗരസഭ അധ്യക്ഷ ലൗലി ജോർജ്, ജില്ലാ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ബാബു ജോർജ്, സമിതി ജില്ലാ പ്രസിഡന്റ് ഒൗസേപ്പച്ചൻ തകിടിയേൽ, സെക്രട്ടറി ജോജി ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബി കോവിലകം, പി.എ. ഇർഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.ജെ. മാത്യു തെങ്ങുംപ്ലാക്കൽ (പ്രസിഡന്റ്), എം.കെ. സുഗതൻ (സെക്രട്ടറി), ജിജി സന്തോഷ് കുമാർ (ട്രഷറർ), വൈസ്പ്രസിഡന്റുമാരായി നിധിൻ പുല്ലുകാടൻ, ബിജു കോട്ടൂർ, അന്പിളി ജയ്മോൻ, ജോയിന്റ് സെക്രട്ടറിമാരായി എം.വി. രാധാകൃഷ്ണൻ, എൻ.ആർ. സുരേഷ് കുറുപ്പ്, എൻ.ഡി. സണ്ണി എന്നിവരെയും തെരഞ്ഞെടുത്തു.