തലയാഴം: തലയാഴത്തെ പാടശേഖരങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ് 45 ദിവസം കഴിഞ്ഞിട്ടും നെൽവില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കിസാൻ സഭ തലയാഴം നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാഡി ഓഫീസറെ ഉപരോധിച്ചു.
തലയാഴം കൃഷി ഭവനിലെത്തിയ പാഡി ഓഫീസറെ ഏതാനും മിനിട്ടുകൾ ഉപരോധിച്ചു. നെൽകർഷകരുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കാമെന്ന പാഡി ഓഫീസറുടെ ഉറപ്പിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു.
കിസാൻ സഭ തലയാഴം നോർത്ത് കമ്മറ്റി സെക്രട്ടറി പി. സതീശൻ , പ്രസിഡന്റ് കെ.എസ്. ബേബി, പാടശേഖര സമിതി സെക്രട്ടറിമാർ തുടങ്ങിയവർ സംബന്ധിച്ചു.