വൈക്കം: വൈക്കം ജനമൈത്രി പോലീസിന്റേയും ജനമൈത്രി സമിതിയുടേയും ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷാ വിളംബര റാലിയും സമ്മേളനവും 27ന് നടക്കും.
27ന് ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന സ്ത്രീ സുരക്ഷാ വിളംബര റാലി കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ജോൺ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നാലിന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന സമ്മേളനം ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. വൈക്കം എ എസ് പി നകുൽ രാജേന്ദ്ര ദേശ്മുഖ് അധ്യക്ഷത വഹിക്കും.
നഗരസഭ ചെയർ പേഴ്സൺ രാധികാ ശ്യാം, പ്രോഗ്രാം കോ-ഓർഡിനേറ്റർ പി. സോമൻ പിള്ള, എസ് എച്ച് ഒ കെ.ജി കൃഷ്ണൻ പോറ്റി, ക്ഷേമ സുഭാഷ്, ബി.സിജി തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് സ്വയം പ്രതിരോധത്തിനായി പരിശീലനം നേടിയ വനിതകളുടെ പ്രകടനം .