കുറുപ്പുന്തറ: മാഞ്ഞൂർ പഞ്ചായത്തിനു മണ്ണാറപ്പാറയിൽ നിർമിക്കുന്ന ഓഫീസ് കോംപ്ലക്സിന്റെ അനക്സ് ബിൽഡിംഗ് നിർമാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എംഎൽഎ.
മണ്ണാറപ്പാറ ജംഗ്ഷനിലുള്ള മാഞ്ഞൂർ പഞ്ചായത്ത് സ്ഥലത്ത് ഓഫീസ് കോംപ്ലക്സിന്റെ അനക്സ് ബിൽഡിംഗ് പ്രോജക്ടിന് രൂപ നൽകിയത് സുനു ജോർജ് പഞ്ചായത്ത് പ്രസിഡന്റായ സമയത്താണ്. ഉഴവൂർ ബ്ലോക്ക് എൽഎസ്ജിഡി എൻജിനീയറിംഗ് വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ മോൻസ് ജോസഫ് എംഎൽഎ ഒരു കോടി രൂപ അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിട നിർമാണപ്രവർത്തനങ്ങൾ നടപ്പാക്കിയത്. എസ്റ്റിമേറ്റ് അംഗീകരിച്ചശേഷം സംഭവിച്ച ജിഎസ്ടിയുടെ കിഴിവ് വന്നതുമൂലം നിശ്ചിത തുകയുടെ കുറവുണ്ടായതിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. കുറുപ്പന്തറയിൽ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങാൻ ഇടയായത്. എംഎൽഎ ഫണ്ടിൽനിന്നും ആദ്യഘട്ടത്തിൽ അനുവദിച്ച ഒരു കോടിയുടെ കെട്ടിട നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി എൽഎസ്ജിഡി എൻജിനീയറിംഗ് വിഭാഗം റിപ്പോർട്ട് നല്കി. തുടർന്നുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മാഞ്ഞൂർ പഞ്ചായത്തിന്റെ ഫണ്ട് അനുവദിക്കുകയോ ജില്ലാ ബ്ലോക്ക് സമിതികളോ, എംപി, എംഎൽഎ ഫണ്ട് എന്നിവയിൽ ഏതെങ്കിലും കണ്ടെത്തി നിർമ്മാണം പൂർത്തീയാക്കാനാണ് എൽഎസ്ജിഡി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാനും കെട്ടിട സമുച്ചയം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ഏറ്റവും അത്യാവശ്യമായ നിർമാണ കാര്യങ്ങൾ നടപ്പാക്കാനും അത്യന്താപേക്ഷിതമായ തുക എന്ന നിലയിലാണ് 20 ലക്ഷം അടിയന്തരമായി അനുവദിക്കുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. കെട്ടിടത്തിന്റെ അടിസ്ഥാന കാര്യങ്ങൾ എംഎൽഎ ഫണ്ടിൽ ചേർത്തു തന്നെ പൂർത്തീകരിച്ചശേഷം മാഞ്ഞൂർ പഞ്ചായത്തിന് പരമാവധി വേഗത്തിൽ കൈമാറി കൊടുക്കാനാണു തീരുമാനിച്ചിട്ടുള്ളതെന്ന് എംഎൽഎ അറിയിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, എൽഎസ്ജിഡി കോട്ടയം എക്സിക്യൂട്ടീവ് എൻജിനീയർ അശോകൻ, ഉഴവൂർ ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ദിലീപ്, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ എന്നിവരുമായി ചർച്ച ചെയ്തു പ്രശ്നപരിഹാരത്തിനുള്ള ധാരണ ഉണ്ടാക്കിയത് പ്രകാരമാണ് ഇക്കാര്യങ്ങൾ നടപ്പാക്കുന്നത്. കെട്ടിടം ഉപയോഗിക്കുന്നതിന് മുന്നോടിയായുള്ള ജോലികൾ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ അന്തിമഘട്ടത്തിൽ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി അനുവദിച്ച തുകയുടെ ഭരണാനുമതിയും ടെണ്ടർ നടപടികളും യുദ്ധകാലടിസ്ഥാനത്തിൽ നടപ്പാക്കാൻ തദേശ സ്വയംഭരണവകുപ്പിന് നിർദ്ദേശം നൽകിയിട്ടുള്ളതായി മോൻസ് ജോസഫ് വ്യക്തമാക്കി. മാഞ്ഞൂർ പഞ്ചായത്ത് മണ്ണാറപ്പാറ ഓഫീസ് അനക്സ് കെട്ടിട സമുച്ചയം ഉപയോഗപ്രദമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചതായി എംഎൽഎ ചൂണ്ടിക്കാട്ടി.