പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂർവാധ്യാപകരുടെ സമ്മേളനം തുമ്പമൺ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ജോർജ് വര്ഗീസ് കൊപ്പാറ അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് കളീക്കൽ , പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, പ്രഫ. ഏബ്രഹാം ജോർജ്, പ്രഫ ജോൺ കുരുവിള, പ്രഫ. കെ. എം. തോമസ്, ഡോ. എ. ആലിസ്, പ്രഫ. ജി. ജോൺ, ഡോ. വിൽസൺ കോശി എന്നിവർ പ്രസംഗിച്ചു .
പ്രഫ. പി. തോമസ് എഴുതിയ പുസ്തകം കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു . ചലച്ചിത്ര നിരൂപകൻ പ്രഫ. മധു ഇറവങ്കര , പുസ്തക രചയിതാക്കളായ പ്രഫ. പി. തോമസ്, ഡോ. പി. എം. തോമസ്, ഡോ മാലൂർ മുരളീധരൻ എന്നിവരെ ആദരിച്ചു. ഗവേഷക" അവാർഡിന് അർഹരായ ഡോ. ബി. റെനീഷ്, ഡോ. സൂസൻ സാമുവേൽ , ഡോ. ഐ. ധന്യ എന്നിവരെ അനുമോദിച്ചു.