ചേര്‍പ്പുങ്കല്‍: ബിവിഎം കോളജ് ഐക്യുഎസിയുടെ ആഭിമുഖ്യത്തില്‍ കേരള കാത്തോലിക് അണ് എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജസ് അസോസിയേഷന്റെ സഹകരണത്തോടെ 27, 28 തീയതികളില്‍ ദേശീയ സെമിനാര്‍ നടത്തും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നതാണ് പ്രമേയം.
27ന് രാവിലെ 10നു ഡോ. സിറിയക് തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ റവ.ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി അധ്യക്ഷത വഹിക്കും. ഡോ. ആര്. കര്‍പ്പഗ കുമാരവേല്‍, നെതര്‍ലന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെംബറും എംജി യൂണിവേഴ്സിറ്റി സ്റ്റാറ്റിറ്റിക്സ് ഡയറക്ടറും പാലാ സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. കെ.കെ. ജോസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.
28ന് ഉച്ചകഴിഞ്ഞു നടക്കുന്ന പ്രബന്ധാവതരണത്തില്‍ ഡീന്‍ ഓഫ് സ്റ്റഡീസ് ഡോ. ജോര്‍ജുകുട്ടി വട്ടോത്ത് മോഡറേറ്ററായിരിക്കും. കോളജ് ബര്‍സാര്‍ ഫാ. റോയി മലമാക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എല്‍സാ മേരി സ്കറിയ, ഐക്യുഎസി കോ-ഓഡിനേറ്റര്‍ ജെഫിന് ജോസ്, ഇംഗ്ലീഷ് വിഭാഗം മേധാവി തങ്കം ജോസ് എന്നിവര്‍ പ്രസംഗിക്കും.
പുതിയ ദേശീയ വിദ്യാഭ്യാസ നയം, നാക് അക്രഡിറ്റേഷന് മാനദണ്ഡങ്ങള്‍, ഉന്നത വിദ്യാഭ്യാസരംഗത്തെ സാധ്യതകളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്കി സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ കോളജ് അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കു https://tinyurl.com/ 2cpefdc7. ഫോണ്‍: 9446562607, 9446448457. രജിസ്ട്രേഷന്: http://tiny.cc/uqk3vz.