എരുമേലി: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചേനപ്പാടി ചെങ്ങാംകുന്ന് വേലുപറമ്പിൽ ജയൻ തോമസി (38)നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ നേരെ അപമര്യാദയായി പെരുമാറുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെത്തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
എരുമേലി സ്റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ, എസ്ഐ ശാന്തി കെ. ബാബു, എഎസ്ഐമാരായ റിയാസുദ്ദീൻ, ജോൺസൺ, സിപിഒമാരായ ഷെഫീഖ്, ഓമന എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.