ഭീമനടി: രണ്ടുവശങ്ങളിലും കുത്തനെയുള്ള ഇറക്കവും വളവും. അതിനിടയില്‍ വീതി കുറഞ്ഞൊരു പാലം. ഇറക്കമിറങ്ങി വരികയായിരുന്ന ഒരു ലോറി നിയന്ത്രണം വിട്ട് മുന്നോട്ടുനീങ്ങി പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ചാലിലേക്ക് മറിഞ്ഞത് ഏഴുമാസം മുമ്പാണ്. ഒരാളുടെ മരണത്തിനിടയാക്കിയ ആ അപകടത്തിന് തൊട്ടുപിന്നാലെ അതേദിവസം മറ്റൊരു ലോറിയും പാലത്തിന് മുകളിലുണ്ടായിരുന്ന ബൈക്ക് യാത്രികനെ ഇടിച്ചിട്ട് താഴേക്കു മറിഞ്ഞു.
കാലങ്ങളായി മുക്കട-കുന്നുംകൈ-ഭീമനടി റോഡിലെ അപകടമേഖലയാണ് പരപ്പച്ചാല്‍ പാലം. റോഡ് മെക്കാഡം ചെയ്തതോടെ ഇറക്കമിറങ്ങി വരുന്ന വാഹനങ്ങളുടെ വേഗത കൂടിയതാണ് വളവും പാലവും കൂടിയാകുമ്പോള്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കാനുള്ള സാധ്യത കൂട്ടിയത്. ഏഴു മാസം മുമ്പ് കഴിഞ്ഞ ജൂണ്‍ 25 നുണ്ടായ അപകടത്തില്‍ തകര്‍ന്ന കൈവരികള്‍ ഇതുവരെ യഥാവിധി പുന:സ്ഥാപിച്ചിട്ടില്ല. കമുകിന് തടികള്‍ കെട്ടിവച്ചുണ്ടാക്കിയ താത്കാലിക കൈവരി മാത്രമാണ് ഇവിടെയുള്ളത്.
കാലപ്പഴക്കം മൂലം പാലത്തിനുതന്നെ ബലക്ഷയമുണ്ടെന്ന് നാട്ടുകാരും വാഹനയാത്രക്കാരും പറയുന്നു. ചെറിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പോലും കുലുക്കം അനുഭവപ്പെടുന്നുണ്ട്. ഗ്യാസ് സിലിന്‍ഡറുകളുമായി എത്തുന്ന ലോറികളുള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ വീതി കുറഞ്ഞ പാലത്തിലൂടെ കടന്നുപോകുമ്പോള്‍ നാട്ടുകാരുടെ നെഞ്ചിടിപ്പേറുകയാണ്. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ സ്കൂള്‍കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്ക്കാന് പോലും ഇടമില്ലെന്ന ആശങ്കയുമുണ്ട്.
താത്കാലിക പരിഹാരമെന്ന നിലയില്‍ തകര്‍ന്ന കൈവരികള്‍ കോണ്‍ക്രീറ്റില്‍ തന്നെ പുനര്‍നിര്‍മിക്കുകയും ഇറക്കത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം ഇവിടുത്തെ ഇറക്കവും വളവും കുറയ്ക്കുന്ന രീതിയില്‍ പുതിയൊരു പാലം നിര്‍മിക്കുന്നതിന് ഇനിയും കാലതാമസമുണ്ടാകരുതെന്ന ആവശ്യവും ശക്തമാവുകയാണ്.