പനത്തടി: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (കെഎസ്സിഎസ്ടിഇ) ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ഓണ്‍ വീല്‍സ് എന്ന പേരില്‍ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശനം ആരംഭിച്ചു. ബളാന്തോട് ജിഎച്ച്എസ്എസില്‍ ആരംഭിച്ച പ്രദര്‍ശനം ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി ഉദ്ഘാടനം ചെയ്തു.
ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂടീവ് വൈസ് പ്രസിഡന്റ് പ്രഫ.കെ.പി.സുധീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം.പുഷ്പകുമാരി, മെംബര്‍ അരുണ്‍ രംഗത്തുമല, കാര്‍ഷിക കോളജ് ഡീന്‍ പി.കെ.മിനി, പിടിഎ പ്രസിഡന്റ് കെ.എന്‍.വേണു, എം.സി.മാധവന് എന്നിവര്‍ പങ്കെടുത്തു.
സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ശാസ്ത്രജ്ഞ ഡോ.നീതു ഭാസ്കര്‍ പരിപാടി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ എം.ഗോവിന്ദന് സ്വാഗതവും മുഖ്യാധ്യാപകന്‍ സി.കെ.രമേശന് നന്ദിയും പറഞ്ഞു.