കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം ഒടുവിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലായിരുന്നു കഴിഞ്ഞ ഒന്പത് മാസമായി കൊടിമരം കിടന്നിരുന്നത്. കൊടിമരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോർപറേഷൻ സിപിഎമ്മിന് നോട്ടീസ് നൽകിയിരുന്നു.
തുടർന്ന് ഇന്നലെ ക്രെയിൻ ഉപയോഗിച്ച് കൊടിമരം ലോറിയിൽ കയറ്റുകയും ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
തുടർന്ന് ഇന്നലെ ക്രെയിൻ ഉപയോഗിച്ച് കൊടിമരം ലോറിയിൽ കയറ്റുകയും ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.