കരുവഞ്ചാൽ: കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രി, ചെന്പേരി ഫൊറോന ദേവാലയം എന്നിവയുടെ സഹകരണത്തോടെ നവീകരിക്കപ്പെട്ട വിമല ആശുപത്രിയിൽ പീഡിയാട്രിക്സ്, ഇഎൻടി തുടങ്ങിയ വിഭാഗങ്ങളിൽ മെഡിക്കൽ ക്യാന്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവേൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു. പീഡിയാട്രിക്സ്, ഇഎൻടി തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാരായ ഡോ. നെൽസൺ സിറിയക്ക്, ഡോ. സിസ്റ്റർ ജോൺസി എസ്ഡി, ഡോ. അർഫാൻ നാസിർ എന്നിവർ നേതൃത്വം നൽകി. വിശിഷ്ടാതിഥികളായി റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവേൽ, ഫാ. ബിജു ചേന്നാട്ട്, ഫാ. അനീഷ് മണവത്ത്, പഞ്ചായത്തംഗം മോഹനൻ മൂത്തേടൻ തുടങ്ങിയവർ പങ്കെടുത്തു.