കണ്ണൂർ: കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ നയിക്കുന്ന കാസർഗോഡ് നിന്നാരംഭിച്ച സംസ്ഥാന പ്രക്ഷോഭ ജാഥ 26ന് വൈകുന്നേരം കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനത്തിന് ശേഷം വൈകുന്നേരം അഞ്ചിന് പയ്യന്നൂരിൽ സമാപിക്കും.
27ന് രാവിലെ 10ന് തളിപ്പറന്പ് നിന്നാരംഭിക്കുന്ന ജാഥ ശ്രീകണ്ഠപുരം, മന്പറം, കൂത്തുപറന്പ് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വൈകുന്നേരം 5.30ന് ഇരിട്ടിയിൽ സമാപിക്കും. അവശിഷ്ട മിച്ചഭൂമി-പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുക,
തരിശിട്ട വയലുകളിൽ സ്ഥിരമായി വിളവിറക്കുന്നതിന് പ്രോത്സാഹനം നൽകുന്ന പദ്ധതികളാവിഷ്കരിക്കുക, കർഷക തൊഴിലാളി പെൻഷനിൽ കേന്ദ്ര വിഹിതം അനുവദിക്കുക, കേരളത്തെ വെല്ലുവിളിക്കുന്ന കേന്ദ്ര നയം തിരുത്തുക ആവശ്യങ്ങൾ ഉയർത്തിയാണ് ജാഥ നടത്തുന്നത്.
ജില്ലാ സെക്രട്ടറി പി. നാരായണൻ, പ്രസിഡന്റ് കെ. ദാമോദരൻ, ജോയിന്റ് സെക്രട്ടറി കോമള ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് കെ.ഇ. കുഞ്ഞബ്ദുള്ള, എം. കുഞ്ഞന്പു, പി. രമേഷ്ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.