പഴയങ്ങാടി: ഏഴോം ചകിരി കന്പനിക്ക് സമീപം തീപിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെ പൊടിത്തടം പ്രിയദർശിനി ചകിരിക്കമ്പനിക്ക് സമീപത്തെ പറന്പിലാണ് തീപിടിത്തമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളുടെയും സമീപവാസികളുടെയും സംയോജിത ഇടപെടലിനെ തുടർന്നാണ് സമീപ സ്ഥലങ്ങളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞത്. പിന്നീട് പയ്യനൂരിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് തീ പൂർണമായും അണച്ചത്. പയ്യന്നൂർ അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ എം.എസ്. ശശിധരൻ, ലീഡിംഗ് ഫയർമാൻ പി.വിജയൻ , പി.കെ. അജിത്ത്കുമാർ, ലിഖേഷ് , സുമേഷ്. പദ്മനാഭൻ , സത്യൻ തുടങ്ങിയവരും ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ചകിരി കമ്പനിയിൽ തീപിടുത്തമുണ്ടായി കമ്പനിയിലെ യന്ത്രസാമഗ്രികൾ അടക്കം കത്തിനശിച്ചിരുന്നു.
കഴിഞ്ഞ വർഷം ചകിരി കമ്പനിയിൽ തീപിടുത്തമുണ്ടായി കമ്പനിയിലെ യന്ത്രസാമഗ്രികൾ അടക്കം കത്തിനശിച്ചിരുന്നു.