പുലിക്കുരുമ്പ: പുലിക്കുരുമ്പ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വളപ്പിൽ കൃഷി ചെയ്ത ശീതകാല പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പുത്സവം നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, നടുവിൽ ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയാണു കൃഷി നടത്തിയത്. സ്കൂൾ മുഖ്യാധ്യാപകൻ സി.എ. ജോസഫ് അധ്യക്ഷത വഹിച്ചു. കൃഷിത്തോട്ടത്തിലെ ആദ്യ വിളവുകൾ സ്കൂൾ മാനേജരും പുലിക്കുരുമ്പ ഇടവക വികാരിയുമായ ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് ഏറ്റുവാങ്ങി.
നടുവിൽ കൃഷിഭവൻ ഓഫീസർമാരായ ജയരാജ്, ചന്ദ്രൻ എന്നിവർ പദ്ധതി വിശദീകരിച്ചു. നടുവിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ആലിലക്കുഴി, പഞ്ചായത്തംഗം റെജിമോൻ പടിഞ്ഞാറെ ആനിശേരിൽ, ശീതകാല പച്ചക്കറി കൃഷിയുടെ അധ്യാപക കോ-ഓർഡിനേറ്റർ ഗിരീഷ് അലോഷ്യസ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ പിടിഎ പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.