പരവൂര്‍: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. പൂതക്കുളം പാറപ്പുറം സ്വദേശി സി.ആര്. ഭവനില്‍ അനില്‍കുമാർ (52) ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പൂതക്കുളം ഡോക്ടര്മുക്കിനു സമീപത്തായിരുന്നു അപകടം.
പുത്തന്‍കുളം ഭാഗത്തേക്കു പോവുകയായിരുന്ന അനില്‍കുമാറിന്റെ സ്കൂട്ടര്‍ പരവൂര്‍ ഭാഗത്തേക്കു വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂതക്കുളം ഡോക്ടര്മുക്കിലെ സ്റ്റാര്‍ ഫിലിം മേക്കേഴ്സ് സ്റ്റുഡിയോ ഉടമയാണ് അനില്‍കുമാര്‍. ഭാര്യ: ഉഷ. മക്കള്‍: അഖില്‍, അക്ഷയ്.