മാനന്തവാടി: ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാം വർഷത്തെ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ഒ.ആർ. കേളു എംഎൽഎ പ്രകാശനം ചെയ്തു. കനിവ് സഞ്ചരിക്കുന്ന ആതുരാലയം, മൊബൈൽ വെറ്ററിനറി ക്ലിനിക്, ഗ്രാമവണ്ടി എന്നിവ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെട്ട പദ്ധതികളാണെന്ന് എംഎൽഎ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. വൈദ്യസഹായം വാതിൽപ്പടിയിൽ ലഭ്യമാക്കുന്ന 42 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള കനിവ് പദ്ധതിയിൽ 3500 ൽ അധികം പേർ ഗുണഭോക്താക്കളാണ്.
20.50 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള മൊബൈൽ വെറ്ററിനറി ക്ലിനിക്കിന്റെ സേവനം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെയും ക്ഷീരകർഷകർക്ക് ലഭിക്കുന്നുണ്ട്. നല്ലൂർനാട് കാൻസർ സെന്ററിൽ അഞ്ച് ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ചെയ്തു. ക്ഷീര കർഷകർക്ക് പാലിന് പ്രോത്സാഹന വിലയായി 82 ലക്ഷം, പട്ടികജാതിപട്ടിക വർഗ വിദ്യാർഥികൾക്ക് വിദ്യാവാഹിനിക്ക് 49 ലക്ഷം, നെൽകർഷകർക്ക് സബ്സിഡി ഇനത്തിൽ 25.20 ലക്ഷം, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് 8.50 ലക്ഷം എന്നിവ വിതരണം ചെയ്തിട്ടുണ്ട്.
വായനശാലകളുടെ ഡിജിറ്റലൈസേഷൻ പദ്ധതി ഈ മാസം തന്നെ തുടങ്ങും. കെഎസ്ആർടിസിയുമായി സഹകരിച്ച് ഗ്രാമവണ്ടി എന്ന ആശയം ജില്ലയിൽ ആദ്യമായി നടപ്പാക്കിയ തദ്ദേശ സ്ഥാപനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്താണ്. ഭിന്നശേഷി വിഭാഗക്കാർക്കായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിലെ ബഡ്സ് സ്കൂളുകളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് നൈപുണ്യ പരിശീലനം നൽകാൻ എടവക പഞ്ചായത്തിലെ മൂളിത്തോട് നിർമിക്കുന്ന കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികളിലേക്ക് കടന്നു. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിഹിതം പൂർണമായും ഗ്രാമപഞ്ചായത്തുകൾക്ക് നൽകിയ വിവരങ്ങളും പ്രോഗ്രസ് കാർഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ്, തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.വി. വിജോൾ, ജോയ്സി ഷാജു, പി. കല്യാണി, ഡിവിഷൻ അംഗങ്ങളായ പി.കെ. അമീൻ, ഇന്ദിര പ്രേമചന്ദ്രൻ, രമ്യ താരേഷ്, വി. ബാലൻ, ബി.എം. വിമല, സൽമ മൊയിൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.പി. ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.