സുൽത്താൻ ബത്തേരി: വൈഎംസിയുടെ ആഭിമുഖ്യത്തിൽ പതിനെട്ടാമത് ഫാ. മത്തായി നൂർനാൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാ നഴ്സറി കലോത്സവത്തിൽ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ജേതാക്കളായി. മൂലങ്കാവ് ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും ബത്തേരി ഡബ്ല്യുഎംഒ ഇംഗ്ലീഷ് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അഹൻ രാജേഷ് (ഡബ്ല്യുഎംഒ ഇംഗ്ലീഷ് സ്കൂൾ), ഇവാൻ ജോസഫ് (ലിറ്റിൽ ഫ്ളവർ ബത്തേരി), മുഹമ്മദ് റൈഹാൻ (ഡബ്ല്യുഎംഒ ബത്തേരി) എന്നിവർ കലാപ്രതിഭയായും പി.എസ്. ദക്ഷ (ഭവൻസ് വിദ്യാ മന്ദിർ ബത്തേരി) കലാ തിലകവും കരസ്ഥമാക്കി. പ്രസിഡന്റ് സി.ഇ. ഫിലിപ്പ്, സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൽ പ്രഫ.റോയ് എ.വി. തരിയത്, അഡ്വ ഗോപിനാഥ്, പ്രഫ. ജോണ്‍ മത്തായി നൂറനാൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കണ്‍വീനർ രാജൻ തോമസ്, സെക്രട്ടറി റോയ് വർഗീസ്, ടി.കെ. പൗലോസ്, ബെന്നി പോൾ എന്നിവർ പ്രസംഗിച്ചു.