മാനന്തവാടി: കല്ലോടി സെന്റ് ജോസഫ്സ് യുപി. സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ‘ആദ്യാക്ഷരമുറ്റത്ത്' പൂർവ വിദ്യാർഥി സംഗമം 26 ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10 മുതൽ സ്ക്കൂൾ ഓഡിറ്റോറിയത്തിലാണ് സംഗമം. 48 ൽ സ്ഥാപിതമായ സ്ക്കൂൾ 75 വർഷം പൂർത്തിയാവുന്നതിനോടനുബന്ധിച്ച് 75 ഇന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സംഗമത്തിൽ 1948 മുതൽ പഠനം നടത്തിയ പൂർവ വിദ്യാർഥികൾ പങ്കെടുക്കും. സ്കൂളിൽ ആദ്യ പ്രവേശനം നേടിയ പുരുഷോത്തമൻ സംഗമം ഉദ്ഘാടനം ചെയ്യും.
പൂർവ വിദ്യാർഥികളുടെ കാലാ പരിപാടികൾ, സാംസ്കാരി സംഗമവും, സ്നേഹവിരുന്നും ഉണ്ടായിരിക്കും. വാർത്താസമ്മേളത്തിൽ ഭാരവാഹികളായ സുനിൽ അഗസ്റ്റിൻ, ജോണ്സണ് ആർപാടം, ജിനീഷ് തോമസ്, ഒ.എക്സ്. സന്തോഷ്, ഗ്രേസി കാരിവേലിൽ, പാറു അമ്മ തുടങ്ങിയവർ പങ്കെടുത്തു.