കൂരാച്ചുണ്ട്: ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരേ നാല് ഗോളുകൾ നേടി റഷീദ വെഡിംഗ് സെന്റർ എടവണ്ണപ്പാറയെ പരാജയപ്പെടുത്തി കോയിൻസ് കൂരാച്ചുണ്ട് വിജയികളായി സെമിയിൽ പ്രവേശിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്ലാക്ക് സൺസ് തിരുവോട് - ലൂക്ക സോക്കർ മലപ്പുറവുമായി ഏറ്റുമുട്ടും.