കൂരാച്ചുണ്ട്: ബഫർ സോൺ വിഷയത്തോടൊപ്പം രൂക്ഷമായ വന്യമൃഗശല്യവും ഇവയുടെ ആക്രമണവും പതിവായി മാറിയത് മൂലം മലയോര ജനതക്ക് ഉണ്ടാകുന്ന നാശനഷ്ടം ഏറെയാണ്.
അതുപോലെ ഇവയുടെ ആക്രമണത്തിൽ പരിക്ക് പറ്റുന്നവരുടെ എണ്ണവും പ്രതിദിനം വർധിച്ചിരിക്കുകയും മരണസംഖ്യ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായിരിക്കുകയുമാണ്.
ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്ന മലയോര ജനതയുടെ കണ്ണീരു കാണാതെ വന്യമൃഗങ്ങളുടെ അവകാശങ്ങളെ കുറിച്ച് മാത്രം പറയുന്ന വനം വകുപ്പ് മന്ത്രിയുടെ നിലപാടുകൾ ജനാധിപത്യ ഭരണ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും മന്ത്രിയുടെ നിലപാടുകൾ തിരുത്തണമെന്നും കർഷക സംഘടനയായ വിഫാം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തിരുത്താൻ തയാറാകാത്ത പക്ഷം മന്ത്രിയുടെ കക്കോടിയിലെ ഓഫീസിലേക്ക് മാർച്ച് നടത്താനും യോഗം തീരുമാനിച്ചു. തോമസ് വെളിയംകുളം അധ്യക്ഷത വഹിച്ചു.
ജോയി കണ്ണൻചിറ, അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ, ബാബു പുതുപ്പറമ്പിൽ, രാജു പൈകയിൽ, ജിജോ വട്ടോത്ത്, സണ്ണി കൊമ്മറ്റം, സണ്ണി പാരഡൈസ്, സെമിലി സുനിൽ, ജോസ് അറയ്ക്കൽ, ജോൺസൺ കക്കയം എന്നിവർ പ്രസംഗിച്ചു.