മുക്കം: നവീകരണം നടക്കുന്ന കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയോരത്ത് മുക്കം പാലത്തിനു സമീപം നിർമിക്കുന്ന മിനി പാർക്ക് അപകട ഭീഷണിയും വലിയ സാമ്പത്തിക നഷ്ടവും വരുത്തുമെന്ന് പരാതി. മുക്കം നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായാണ് സംസ്ഥാന പാതയോരത്ത് പാർക്ക് നിർമിക്കുന്നത്. മുക്കം പാലത്തിന് സമീപത്തായാണ് റോഡിനോട് ചേർന്ന് പാർക്ക് നിർമിക്കുന്നത്. മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് വളവ് അവസാനിക്കുന്നിടത്ത് റോഡിനോട് ചേർന്നുള്ള ഈ നിർമാണം വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാണ്.
വീതി കൂടിയ നാല് വരി പാതയിൽ നിന്ന് മുക്കം പാലത്തിനടുത്തു വീതി കുറഞ്ഞു രണ്ടുവരിയാവുന്ന ഭാഗത്താണ് പാതയോടു ചേർന്ന് നടത്തുന്ന ഈ സൗന്ദര്യവത്കരണം. വീതി കുറഞ്ഞതും അര നൂറ്റാണ്ടോളം പഴക്കം ചെന്നതുമായ പാലം പുനർ നിർമ്മിക്കുമ്പോൾ പാർക്ക് പൊളിച്ചു മാറ്റേണ്ട അവസ്ഥയും വരും. അതോടെ ലക്ഷങ്ങളുടെ നഷ്ടവുമുണ്ടാവും.