താമരശേരി: പബ്ലിക് ലൈബ്രറിയുടെ വാര്‍ഷിക പൊതുയോഗം ലൈബ്രറി ഹാളില്‍ നടന്നു. പ്രസിഡന്റ് അഡ്വ. ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.ആര്. വിനോദ് 2021 - 22 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജോയിന്റ് സെക്രട്ടറി എ.ആര്. സുരേന്ദ്രന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എ.എം. അബ്ബാസ്, ഡോ. കെ.പി. അബ്ദുള്‍ റഷീദ്, മജീദ് ഭവനം, കെ.പി. അശോകന്, സി.എ. നാസര്‍, വി.കെ. അയ്യപ്പന്, ഒ. അബ്ദുള്‍ റഷീദ് എന്നിവര്‍ പങ്കെടുത്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് നാരായണന് അവിടനല്ലൂര്‍ പ്രസംഗിച്ചു. പി.വി. ദേവരാജന്‍ പ്രമേയം അവതരിപ്പിച്ചു. ഗാന്ധി പാര്‍ക്കിലേക്കും പബ്ലിക് ലൈബ്രറിയിലേക്കുമുള്ള വഴി തടസപ്പെടുത്തുന്ന തരത്തില്‍ ബസ് ബേയില്‍ നടത്തുന്ന വഴിയോരക്കച്ചവടം നിരോധിക്കുവാനും അത് സംബന്ധിച്ച ഉത്തരവ് പാര്ക്കിന് മുന്‍വശം ഒരു ബോര്‍ഡില്‍ പ്രദര്ശിപ്പിക്കുവാനും താമരശേരി പഞ്ചായത്തിനോട് ആവശ്യപ്പെടുന്ന പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കി.