കോടഞ്ചേരി: കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്ന് ആരംഭിക്കും. 24,25,26,27 ദിവസങ്ങളിലാണ് തിരുനാൾ. ഇന്ന് രാവിലെ 6.30ന് നടക്കുന്ന തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുർബാന എന്നിവയ്ക്ക് മരിയൻ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ കാർമികത്വം വഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. അഗസ്റ്റിൻ തുറവക്കൽ കാർമികത്വം വഹിക്കും. തുടർന്ന് 6.15ന് കലാസന്ധ്യ. 25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകിട്ട് അഞ്ചിന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് താമരശേരി രൂപത ചാൻസിലർ ഫാ. ജോർജ് മുണ്ടനാട്ട് മുഖ്യകാർമികത്വം വഹിക്കും.
6.45ന് ലദീഞ്ഞ്, ടൗൺ കുരിശടിയിലേക്ക് പ്രദക്ഷിണം. രാത്രി 8.30ന് വാദ്യമേളങ്ങൾ,ഒന്പതിന് ആകാശ വിസ്മയം. 26ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. പത്തിന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് നരിനട സെന്റ് അൽഫോൻസാ ദേവാലയ വികാരി ഫാ. ജോർജ് കുറ്റിക്കാട്ട് കാർമികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാന, 6.45ന് ബൈബിൾ നാടകം. 27ന് രാവിലെ 6.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. അലക്സ് പനച്ചിക്കൽ, ഫാ. തോമസ് പുലയൻപറമ്പിൽ, ഫാ. മാത്യു തെക്കേക്കര മറ്റത്തിൽ എന്നിവർ കാർമികത്വം നൽകും.തുടർന്ന് സെമിത്തേരി സന്ദർശനം, കൊടിയിറക്ക് എന്നിവ നടക്കും.