കോഴിക്കോട്: കുടുംബശ്രീ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ജില്ലയിലെ 28000 അയല്‍ക്കൂട്ടങ്ങളില്‍ 26ന് ചുവട് 2023 എന്ന പേരില്‍ അയല്‍ക്കൂട്ട സംഗമം സംഘടിപ്പിക്കുന്നു.
അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ നാലര ലക്ഷം കുടുംബശ്രീ വനിതകള്‍, അവരുടെ കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കുമെന്ന് കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം ഗിരീശന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാല്‍നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, പൊതുശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം പ്രദേശത്തിന്റെ വികസനം തുടങ്ങിയ കാര്യങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അയല്‍ക്കൂട്ടങ്ങള്‍ എഡിഎസിനു കൈമാറും. സിഡിഎസ് തലത്തില്‍ ഇവ ക്രോഡീകരിച്ച് വിഷന്‍ ഡോക്യുമെന്റ് തയാറാക്കും. മേയ് 17ന് പൂര്‍ത്തിയാകുന്ന വിധത്തില്‍ കര്‍മ പരിപാടികള്‍ക്കാണ് തുടക്കമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പാവപ്പെട്ടവര്‍ക്ക് പത്ത് സ്നേഹ വീടുകള്‍ നിര്‍മിക്കും. ആയിരം കുടുംബങ്ങള്‍ക്ക് മാസം അഞ്ഞൂറു രൂപയുടെ ഭക്ഷ്യകിറ്റ് നല്‍കും. ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് രണ്ടുകോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.ടി വിജേഷ്, എം. അംബിക, ഐ. രജുല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.