പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിലും രൂക്ഷമായ വിലക്കയറ്റത്തിലും ബഫർ സോൺ വിഷയത്തിലെ സംസ്ഥാന സർക്കാരിന്റെ നിസംഗതയിലും പ്രതിഷേധിച്ചുകൊണ്ട് ആർഎസ്പി നടത്തുന്ന പ്രക്ഷോഭങ്ങളുടേയും രാഷ്ട്രീയ പ്രചാരണത്തിന്റെയും ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 26, 27 തീയതികളിൽ ജില്ലയിൽ പ്രചാരണ വാഹനജാഥ നടത്തും.
ജാഥയുടെ ഉദ്ഘാടനം 26ന് അടൂർ പഴകുളം ജംഗ്ഷനിൽ ചേരുന്ന പൊതുയോഗത്തിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് നിർവഹിക്കും. സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി. സി. വിജയൻ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി കെ.എസ്.ശിവകുമാർ ക്യാപ്റ്റനായുളള ജാഥയിൽ പി.ജി. പ്രസന്നകുമാർ, ജോർജ് വർഗീസ്, തോമസ് ജോസഫ്, ആർ. എം. ഭട്ടതിരി, റ്റി.എം. സുനിൽകുമാർ എന്നിവർ ജാഥാംഗങ്ങളായിരിക്കും.
വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം റാന്നിയിൽ സമാപിക്കും. റാന്നി ഇട്ടിയപ്പാറ ജംഗ്ഷനിൽ ചേരുന്ന സമാപന സമ്മേളനം കേന്ദ്ര സെക്രട്ടേറിയറ്റംഗം ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം ജോർജ് വർഗീസ് അധ്യക്ഷത വഹിക്കും.