കോന്നി: കല്ലേലി ഊരാളി അപ്പൂപ്പന് കാവ് ഊരാളി പ്രമുഖനും കുംഭപ്പാട്ടിന്റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്റെ അഞ്ചാമത് അനുസ്മരണം നടന്നു. പ്രകൃതി സംരക്ഷണ പൂജയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പർണശാലയിൽ ആശാൻ വന്ദനം, കുംഭ പൂജ, ആശാൻ അനുസ്മരണം, കുംഭ പാട്ട്. വാനര ഊട്ട്, മീനൂട്ട് , പ്രഭാത പൂജ, ഊട്ട് പൂജ , അന്നദാനം, വൈകുന്നേരം സന്ധ്യാ വന്ദനം, ദീപ നമസ്കാരം എന്നിവ നടന്നു.