പത്തനംതിട്ട: മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ് - എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വന്യമൃഗ ശല്യം മൂലം മനുഷ്യർക്ക് നാട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. നാട്ടിൽ സ്വതന്ത്രമായി ജീവിക്കുന്നതിന് പൗരന് ഭരണഘടന അവകാശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാട്ടിൽ ഇറങ്ങുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ നശിപ്പിക്കുന്നതിന് മനുഷ്യർക്ക് അവകാശമുണ്ട്. വന്യമൃഗ ഉപദ്രവം മൂലം ഉണ്ടാകുന്ന നഷ്ടത്തിന് താമസംവിനാ മതിയായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ബഫർ സോൺ വനത്തിനുള്ളിലേക്ക് നിജപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുമ്പിൽ ഫെബ്രുവരി മൂന്നിനു ധർണ നടത്തുന്നതിനും തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ഡോ.വർഗീസ് പേരയിൽ, ജോർജ് ഏബ്രഹാം, മനോജ് മാത്യു, ആലിച്ചൻ ആറൊന്നിൽ, കുര്യൻ മടക്കൽ, തോമസ് മാത്യു ഇടയാറന്മുള, ഷെറി തോമസ്, റഷീദ് മുളന്തറ, സോമ താമരചാലിൽ, രാജീവ് വഞ്ചിപ്പാലം, ബിബിൻ കല്ലമ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.