രാമനാട്ടുകര: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പൂവന്നൂർ പള്ളി ബംഗ്ലാവ് പറമ്പിൽ സി.പി. രാജേഷ് (40) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ രാമനാട്ടുകര പൂവന്നൂർ പള്ളിക്ക് സമീപം യുവാവ് ഓടിച്ച പാസഞ്ചർ ഓട്ടോയും എതിർദിശയിൽ നിന്നെത്തിയ കാറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിസയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ ആറോടെ മരണപ്പെട്ടു. പിതാവ്: പരേതനായ രാഘവൻ. മാതാവ്: തങ്കമണി. ഭാര്യ: രഞ്ജിനിഷ. മകൻ: യവനിക, കൃഷ്ണ. സഹോദരി: രമ്യ.