കൽപ്പറ്റ: ഗവ.മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ ടൗണിൽ സായാഹ്ന ധർണ നടത്തി. മെഡിക്കൽ കോളജ് മടക്കിമലയിൽ സൗജന്യമായി ലഭ്യമായ ഭൂമിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ധർണ സംഘടിപ്പിച്ചത്.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അഷ്റഫ് കൊട്ടാരം ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ മുട്ടിൽ അധ്യക്ഷത വഹിച്ചു.
വി.എസ്. ബെന്നി, വി.പി. അബ്ദുൾ ഷുക്കൂർ, വിജയൻ മടക്കിമല, ഗഫൂർ വെണ്ണിയോട്, ടി.ജെ. ബാബുരാജ്, എം. ബഷീർ, വി.പി. അഷ്റഫ്, അബ്ദുൾ ഖാദർ മടക്കിമല, ടി.യു. സഫീർ എന്നിവർ പ്രസംഗിച്ചു.