മുക്കം: എംപാനൽ ഷൂട്ടർ മുക്കം സ്വദേശി സി.എം.ബാലൻ (68) അന്തരിച്ചു. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ ഓടത്തെരുവിൽ വാഹനം ഇടിച്ച് ചത്തു കിടന്ന കാട്ടു പന്നിയെ റോഡിൽ നിന്ന് നീക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
ജില്ലയിൽ കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ വനംവകുപ്പ് ലൈസൻസ് നൽകിയ എംപാനൽ ഷൂട്ടറായിരുന്നു ബാലൻ. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കൃഷി നശിപ്പിച്ച നൂറിലധികം കാട്ടു പന്നികളെ വെടിവെച്ചു കൊന്നിട്ടുണ്ട്. ഭാര്യ: ജ്യോതി ലക്ഷ്മി. മക്കൾ: സായി നാരായൺ (ലാബ് അസി. കക്കോടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സായ് ആദിത്യ, സായ് ദുർഗ. മരുമകൾ: അമൃത കക്കോടി. സഹോദരങ്ങൾ ശാരദ, സൗമിനി, ശ്രീമതി, അംബുജം, ബബിതാ ഭായി, പരേതയായ ബേബി.