ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഏരിയ ചെയർമാൻ വർഗീസ് പി. മാമൻ പതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകി.
തുടർന്ന് ഏരിയ ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ ഒഫീഷ്യറ്റിംഗ് സെക്രട്ടറി ഉല്ലാസ് ജോസഫ് സ്വാഗതം പറഞ്ഞു. കോവിഡ് കാലത്തെ സേവനകൾക്കു ശ്രീജിത്ത് ജി യെ ആദരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ ചെറുകഥ, കവിതാ മത്സരങ്ങളിലെ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ഈ വർഷത്തെ അംഗത്വ വിതരണവും പ്രവർത്തന ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘടനവും ചടങ്ങിൽ നടന്നു.
യോഗത്തിൽ ഏരിയ ട്രഷറർ റെജിമോൻ കെ എൽ, ജോയിന്റ് ട്രഷറർ സിഡി ജോസ്, ഇന്േറണൽ ഓഡിറ്റർ സജി ബി, വനിതാ വിഭാഗം കണ്‍വീനർ ജെസ്സി ഹരി, ജോയിന്റ് കണ്‍വീനർ ത്രേസ്യാമ്മ, പ്രതിമാസ പ്രോഗ്രാം കോർഡിനേറ്റർ സുശീൽ കെ സി, മറ്റു കോർഡിനേറ്റർമാരായ ജി കെ നായർ, ജയകുമാർ തുടങ്ങിയവരും സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. നിർവാഹക സമിതി അംഗങ്ങളും ജനറൽ കൗണ്‍സിൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. പായസ വിതരണത്തോടെ പരിപാടികൾ സമാപിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി