കുവൈറ്റ് സിറ്റി : വിദേശങ്ങളിൽ നിന്നും സ്വീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി മാത്രമാണ് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഓഫീസുകളിലും ആശുപത്രികളിലും അംഗീകാരത്തിനായി എത്തിയതിനെ തുടർന്നാണ് മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കിയത്.
കോവിഡ് വാക്സിൻ പരിശോധനയ്ക്കായി സാങ്കേതിക സമിതിയാണെന്നും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് അംഗീകാരം നൽകുമെന്നും അധികൃതർ വ്യക്തമാക്കി. വാക്സിൻ സർട്ടിഫിക്കറ്റ് ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ചാൽ മാത്രമാണ് ഇമ്മ്യൂണ്‍ ആപ്പിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ലഭിക്കുക.
റിപ്പോർട്ട്: സലിം കോട്ടയിൽ