കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് പ്രതിദിന കേസുകളിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതായി കൊറോണ സുപ്രീം ഉപദേശക സമിതി ചെയർമാൻ ഡോ. ഖാലിദ് അൽ ജറല്ല അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 805 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കുവൈറ്റിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 399,343 ആയി.
വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന 11 പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2339 ആയി. 5.77 ശതമാനമാണ് ഇന്നത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.83 ശതമാനമാണ്. 1289 പേരാണ് ഇന്നലെ കോവിഡ് മുക്തരായത്. ഇതോടെ രാജ്യത്ത് ആകെ 386,690 കോവിഡ് മുക്തരായി. 10,314 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 288 പേരും കോവിഡ് വാർഡിൽ 866 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ