+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാപിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ച് ഇന്ത്യൻ എംബസി

കുവൈറ്റ് സിറ്റി : എംബസിയിലെ വിവിധ സേവനങ്ങൾക്കായി റാപിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറും ലഭ്യമായ വാട്ട്സ്ആപ്പ് നന്പറുകളാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി
റാപിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ച് ഇന്ത്യൻ എംബസി
കുവൈറ്റ് സിറ്റി : എംബസിയിലെ വിവിധ സേവനങ്ങൾക്കായി റാപിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറും ലഭ്യമായ വാട്ട്സ്ആപ്പ് നന്പറുകളാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി പ്രസിദ്ധികരിച്ചത്.

അത്യാവശ്യ കാര്യങ്ങൾക്കായി ഏത് സമയത്തും ഇവരുമായി ബന്ധപ്പെടാമെന്നും ഒരു മണിക്കൂറുകൾക്കുള്ളിൽ എംബസി റാപിഡ് റെസ്പോണ്‍സ് ടീം മറുപടി നൽകുമെന്നും അധികൃതർ അറിയിച്ചു. മെസേജുകൾ വോയിസ് മെസേജായും ടെക്സ്റ്റ് മെസേജ് ആയും അയക്കാം. ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ചുതമലയേറ്റതിന് ശേഷം സമൂലമായ മാറ്റമാണ് എംബസിയിൽ നടപ്പാക്കി വരുന്നത്. വിവിധ പ്രശ്നങ്ങളിൽ ഞൊടിയിടയിൽ ഇടപെട്ട് വ്യക്തത വരുത്തുന്ന ഇന്ത്യൻ എംബസിയുടെ ഇടപെടലുകൾ ഇന്ത്യക്കാർക്ക് ഏറെ ആശ്വാസമാവുകയാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ