കുവൈറ്റ്: കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ വിദ്യാഭ്യാസ ഹസ്തം 2021 ഭാഗമായി നൽകാൻ തീരുമാനിച്ച 35 ഫോണുകളും അർഹതപെട്ടവരുടെ കൈകളിൽ എത്തിച്ചു. ഓണ്‍ലൈനിലൂടെയും നേരിട്ടുമായി ലഭിച്ച 311 അപേക്ഷകരിൽ നിന്നാണ് 35 പേരെ കണ്ടെത്തിയത്.
മന്ത്രി മുഹമ്മദ് റിയാസ് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സാനിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ച പദ്ധതിയിൽ കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റി, പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി, മൂടാടി, കീഴരിയൂർ, മേപ്പയ്യൂർ, ചെങ്ങോട്ട്കാവ്, ചേമഞ്ചേരി, നടുവണ്ണൂർ, ഉള്ളിയേരി എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള ഏറ്റവും അർഹതപെട്ട 32 വിദ്യാർഥികൾക്കും, താലൂക്കിന് പുറത്തുള്ള മൂന്ന് കുട്ടികൾക്കുമാണ് അർഹത മാനദണ്ഡം ആക്കി ഫോണുകൾ വിതരണം ചെയ്തത്.
റിപ്പോർട്ട്: സലിം കോട്ടയിൽ